സംവിധായകൻ ഷാഫിയുടെ ആരോഗ്യ നില ഗുരുതരാവസ്ഥയിൽ

InShot 20250124 195754715

കൊച്ചി: സംവിധായകൻ ഷാഫിയുടെ ആരോഗ്യനില ഗുരുതരാവസ്ഥിൽ. ആരോഗ്യനിലയിൽ നിലവിൽ മാറ്റമില്ലെന്നും ആരോഗ്യനിലയിൽ ആശാവഹമായ പുരോഗതിയില്ലെന്നും സംവിധായകൻ ബി ഉണ്ണികൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു. കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയിൽ വെച്ചാണ് ഷാഫിയുടെ ആരോഗ്യനില സംബന്ധിച്ച വിവരം ബി ഉണ്ണികൃഷ്ണൻ പങ്കുവെച്ചത്. ആശുപത്രിയിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ഉണ്ടെന്നും സാധ്യമായ എല്ലാ ചികിത്സയും നൽകുന്നുണ്ടെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. വെന്‍റിലേറ്ററിന്‍റെ സഹായത്തോടെ ചികിത്സ തുടരുകയാണ്.

എങ്കിലും ഏറ്റവും മെച്ചപ്പെട്ട ഫലം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനായാണ് ഇവിടെ കാത്തുനിൽക്കുന്നത്.കുറച്ച് മുമ്പ് ഡോക്ടര്‍മാരുമായി സംസാരിച്ചു. ഏറ്റവും ഫലപ്രദമായ ചികിത്സയാണ് നൽകിവരുന്നതെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.ആന്തരിക രക്തസ്രാവത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ കൊച്ചി ആസ്റ്റർ മെ‍ഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം തലച്ചോറിൽ അടിയന്തര ശസ്ത്രക്രിയ നടത്തി. നിലവിൽ  വെന്‍റിലേറ്ററിൽ തുടരുകയാണ്. കല്യാണരാമൻ, തൊമ്മനും മക്കളും, ചട്ടമ്പിനാട്, മായാവി, മേരിക്കുണ്ടൊരു കുഞ്ഞാട് തുടങ്ങി നിരവധി സൂപ്പർ ഹിറ്റ് സിനിമകളുടെ സംവിധായകനാണ് ഷാഫി.

കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

  • കേരളം നിപ ജാഗ്രതയില്‍: സമ്പര്‍ക്കപ്പട്ടികയില്‍ 77 പേര്‍, 11 പേര്‍ ഹോം ക്വാറൻ്റിനില്‍

  • കോഴിക്കോട് വീണ്ടും നിപ

  • ചിരിയുടെ രാജാവിന് വിട

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading