റിയാദ്: സൗദി അറേബ്യയിലെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്ന് മുതല്‍ ടെര്‍മിനല്‍ മാറ്റം. ഇന്ന് (തിങ്കള്‍) ഉച്ചയ്ക്ക് 12 മുതലാണ് ടെര്‍മിനല്‍ മാറ്റം പ്രഖ്യാപിച്ചത്. എയര്‍ ഇന്ത്യ, ഇന്‍ഡിഗോ ഉള്‍പ്പെടെ 14 വിദേശ വിമാന കമ്പനികളുടെ സര്‍വീസുകൾ രണ്ടാം നമ്പര്‍ ടെര്‍മിനലില്‍ നിന്ന് മൂന്നാം നമ്പര്‍ ടെര്‍മിനലിലേക്ക് മാറ്റി.
എമിറേറ്റ്‌സ്, സെരീന്‍ എയര്‍, ജസീറ എയര്‍വെയ്‌സ്, കുവൈത്ത് എയര്‍വെയ്‌സ്, ഈജിപ്ത് എയര്‍, സലാം എയര്‍, ഗള്‍ഫ് എയര്‍, ബ്രിട്ടിഷ് എയര്‍വെയ്‌സ്, പെഗാസസ് എയര്‍ലൈന്‍സ്, ഫിലിപ്പൈന്‍ എയര്‍ലൈന്‍സ്, യെമന്‍ എയര്‍വെയ്‌സ്, കെഎഎം എയര്‍ എന്നീ വിമാന കമ്പനികളുടെ സര്‍വീസുകളാണ് മൂന്നാമത്തെ ടെര്‍മിനലിലേക്ക് മാറ്റിയത്.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
