ദുബായ്: ദുബായില്‍ ബഹുനില കെട്ടിടത്തില്‍ തീപിടിത്തം. മാള്‍ ഓഫ് ദി എമിറേറ്റ്സിന് സമീപമുള്ള കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. ഞായറാഴ്ച രാത്രി 10.33നാണ് തീപിടിത്തം. എട്ട് നില കെട്ടിടത്തിലാണ് തീപിടിച്ചത്.
ഉടൻ അല്‍ ബര്‍ഷ ഫയര്‍ സ്റ്റേഷനില്‍ നിന്നുള്ള സംഘം സ്ഥലത്തെത്തി തീയണയ്ക്കാനുള്ള നടപടികള്‍ ആരംഭിച്ചു. 10.38ഓടെ അഗ്നിശമന സേന അംഗങ്ങള്‍ സ്ഥലത്തെത്തി. രാത്രി 11.05ഓടെ തീപിടിത്തം നിയന്ത്രണവിധേയമാക്കി. അതേസമയം തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. തീപിടിത്തത്തിന്‍റെ കാരണവും വ്യക്തമായിട്ടില്ല.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
