ദോഹ: ഖത്തറില്‍ ഇന്ന് മുതല്‍ തണുപ്പ് കൂടും. ജ്യോതിശാസ്ത്രപരമായി ഖത്തറില്‍ ഇന്ന്, ഡിസംബര്‍ 21 ന് ശൈത്യകാലം ആരംഭിക്കുമെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) അറിയിച്ചു. ശരത്കാലത്തിന്റെ അവസാനത്തെ അടയാളപ്പെടുത്തുന്ന ദിവസം കൂടിയായതിനാല്‍ ഈ ദിവസം വിന്റര്‍ സോളിസ്റ്റിസ് എന്നറിയപ്പെടുന്നു. വര്‍ഷത്തില്‍ ഏറ്റവും കുറഞ്ഞ പകലും ദൈര്‍ഘ്യമേറിയ രാത്രിയും അടയാളപ്പെടുത്തുന്ന ജ്യോതിശാസ്ത്ര പ്രതിഭാസമാണ് വിന്റര്‍ സോളിസ്റ്റിസ്.
ഇന്നത്തെ കാലാവസ്ഥാ റിപ്പോര്‍ട്ടില്‍, അബു സംര സ്‌റ്റേഷനില്‍ രാവിലെ കുറഞ്ഞ താപനില ഏഴ് ഡിഗ്രി സെല്‍ഷ്യസും ദോഹയില്‍ പതിനഞ്ച് ഡിഗ്രി സെല്‍ഷ്യസും രേഖപ്പെടുത്തും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
