യുഎഇയില്‍ ഇന്ത്യന്‍ തൊഴിലാളികളുടെ ബസ് മറിഞ്ഞു; 9 മരണം, നിരവധി പേര്‍ക്ക് പരിക്ക്

2sd

അബുദാബി: യുഎഇയിലെ ഖോര്‍ഫക്കാനില്‍ ഇന്ത്യന്‍ തൊഴിലാളികളുമായി പോകുകയായിരുന്ന ബസ് മറിഞ്ഞു. അപകടത്തില്‍ ഒന്‍പത് പേര്‍ മരിച്ചു. ഇന്ന്, ഡിസംബര്‍ 16ന് പുലര്‍ച്ചെയായിരുന്നു അപകടം. നിര്‍മാണ തൊഴിലാളികളുമായി വന്ന ബസ് മറിയുകായിയിരുന്നു. ഷാര്‍ജ പോലീസ് അപകടം സ്ഥിരീകരിച്ചു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരണപ്പെട്ടവരുടെ എണ്ണം സ്ഥിരീകരിച്ചിട്ടില്ല.

അജ്മാന്‍ ആസ്ഥാനമായ ഒരു കമ്പനിയില്‍ ഇന്ത്യന്‍ തൊഴിലാളികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. സാധനങ്ങള്‍ വാങ്ങാന്‍ അജ്മാനിലേക്ക് പോയി മടങ്ങുന്നതിനിടെയായിരുന്നു അപകടം. നഗരത്തില്‍ പ്രവേശിക്കുന്നതിന് തൊട്ടുമുമ്പുള്ള റൗണ്ട് എബൗട്ടിലീയിരുന്നു സംഭവം. അപകടത്തില്‍പ്പെട്ടവരില്‍ ഭൂരിഭാഗവും രാജസ്ഥാന്‍ സ്വദേശികളാണെന്നാണ് വിവരം. അതേസമയം കൂടുതല്‍ വിശദാംശങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

ഔദ്യോഗിക ഉറവിടങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രം ശേഖരിക്കണമെന്നും ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച് തുടര്‍നടപടികള്‍ ചെയ്യുന്നതായും പോലീസ് വ്യക്തമാക്കി.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading