പണത്തെ ചൊല്ലി തര്‍ക്കം; 19കാരനെ സുഹൃത്തുക്കള്‍ ജീവനോടെ കത്തിച്ചു

murder

ജയ്പൂര്‍: പണത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ സുഹൃത്തുക്കള്‍ പത്തൊന്‍പതുകാരനെ ജീവനോടെ കത്തിച്ചു . രാകേഷ് ഗുര്‍ജാര്‍ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. രാജസ്ഥാനിലെ ബഗ്രു പോലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു സംഭവം. സംഭവത്തില്‍ രാകേഷിന്റെ സുഹൃത്തുക്കളായ ഹരിമോഹന്‍ മീണ, മനോജ് നെഹ്‌റ എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു. രാകേഷിന്റെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച പാര്‍ട്ടിക്ക് പോകാമെന്ന് പറഞ്ഞ് രാകേഷിനെ പ്രതികള്‍ വീട്ടില്‍ നിന്നും വിളിച്ചിറക്കുകയായിരുന്നു. പിന്നാലെ പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നുവെന്ന് പിതാവ് പരാതിയില്‍ പറയുന്നു. സുഹൃത്തുക്കള്‍ എന്തിനാണ് തന്നെ ആക്രമിച്ചത് എന്ന് അറിയില്ലെന്ന് രാകേഷ് മരിക്കുന്നത് മുമ്പ് നല്‍കിയ മൊഴിയില്‍ പറയുന്നുണ്ട്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു രാകേഷ് മരണപ്പെടുകയായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like