റിയാദ്: സൗദി അറേബ്യയിൽ നിർദ്ദിഷ്ട വ്യവസ്ഥകൾ പാലിക്കുന്ന വിനോദസഞ്ചാരികൾക്ക് റെക്കോർഡ് സമയത്തിനുള്ളിൽ വീസ ലഭിക്കുന്നതിന് പ്രാപ്തമാക്കുന്ന ടൂറിസ്റ്റ് വീസ ഉപകരണം ഡയറക്ടറേറ്റ് പുറത്തിറക്കി. എല്ലാ രാജ്യാന്തര തുറമുഖങ്ങളിലും ടൂറിസ്റ്റ് വീസ ഉപകരണം വിനോദസഞ്ചാരികൾക്ക് ലഭ്യമാകും. രാജ്യത്തെ ടൂറിസം മേഖലയെ മെച്ചപ്പെടുത്തുന്നതിനും വിഷൻ 2030 ന്‍റെ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനും ലക്ഷ്യമിട്ടാണ് നടപടി.
പാസ്പോർട്ട് സ്കാൻ ചെയ്ത് ടൂറിസ്റ്റുകളുടെ ഫോട്ടോയും വിരലടയാളവും എടുക്കൽ, ആരോഗ്യ ഇൻഷുറൻസ് തിരഞ്ഞെടുക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന ഘട്ടം, തുടർന്ന് എല്ലാത്തരം കാർഡുകളും അനുവദിക്കുന്ന പേയ്മെന്റിന്‍റെ ഘട്ടം എന്നിങ്ങനെ അഞ്ച് ഘട്ടങ്ങളിലൂടെ വീസ വേഗത്തിൽ അനുവദിക്കും. ലോകത്തിലെ 49 രാജ്യങ്ങളിലെ പൗരന്മാർക്ക് ഇതിന്‍റെ പ്രയോജനം നേടാൻ സാധിക്കും.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
