അബുദാബി: മക്കളുടെ മുന്നിൽ അപമാനിക്കപ്പെട്ടതിന് യുവതി നൽകിയ കേസിൽ പ്രതി 30,000 ദിർഹം നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്. മക്കളുടെ മുന്നിൽ വച്ച് തന്നെ മർദ്ദിച്ചതായാണ് യുവതിയുടെ പരാതി. തനിക്കുണ്ടായ നഷ്ടങ്ങൾക്ക് 30,000 ദിർഹം നഷ്ട പരിഹാരമായി നൽകണമെന്നും യുവതി ആവശ്യപ്പെട്ടിരുന്നു. കൂടാതെ, കേസിന്റെ ഫീസും ചെലവുകളും വക്കീൽ ഫീസും പ്രതി നൽകണമെന്നും യുവതി ആവശ്യപ്പെട്ടു.
അതേസമയം കേസിൽ പ്രതിക്കെതിരെ 7,000 ദിർഹം കോടതി പിഴ ചുമത്തി. ഇത് അപ്പീൽ കോടതി ശരിവച്ചു. എന്നാൽ, തനിക്ക് ഭൗതികമായ നാശനഷ്ടങ്ങൾ ഉണ്ടായതായി യുവതി കോടതിയെ അറിയിച്ചു. മക്കളുടെ മുന്നിൽ അപമാനിക്കപ്പെടുകയും മർദ്ദിക്കുകയും ചെയ്തതിന്റെ ഫലമായി ധാർമ്മിക നാശത്തിനു പുറമെ, ചികിത്സാ ചെലവും ആരോഗ്യസ്ഥിതി മോശമായതിനാൽ ജോലി ചെയ്യാൻ കഴിയാതെ വന്നതിനാൽ സാമ്പത്തിക നഷ്ടവും ഉണ്ടായതായും യുവതി കോടതിയിൽ അറിയിച്ചു.
തുടർന്ന്, യുവതിക്കുണ്ടായ ഭൗതികവും ധാർമ്മികവുമായ എല്ലാ നാശനഷ്ടങ്ങൾക്കും അർഹിക്കുന്ന നഷ്ടപരിഹാരമായി 30,000 ദിർഹം നൽകാൻ കോടതി ഉത്തരവിടുകയായിരുന്നു. അതേസമയം കേസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
