ആലപ്പുഴ: ഓൺലൈൻ ജോലിയുടെ പേരിൽ തൊഴിൽ തട്ടിപ്പ് നടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. മലപ്പുറം തലക്കാട് പഞ്ചായത്ത് കാക്കുഴിയിൽ മുഹമ്മദ് റമീഷാണ് (20) അറസ്റ്റിലായത്. ഓൺലൈനായി ടൂർ പാക്കേജ് കമ്പനിയുടെ പേരിൽ പ്രചാരണം നടത്തി പ്രതിഫലം നേടാമെന്നു വാഗ്ദാനം ചെയ്ത് അധ്യാപകന്റെ പക്കൽ നിന്നും 13,67,000 രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്.
അതേസമയം കേസിലെ മറ്റൊരു പ്രതിയായ പാലക്കാട് ആളൂർ സ്വദേശി ദുബായിലേക്ക് കടന്നു. ഇയാൾക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും. ടൂർ പാക്കേജ് കമ്പനിയുടെ റിവ്യൂ ചെയ്തു വീട്ടിലിരുന്ന് ഓൺലൈൻ വഴി ലാഭം ഉണ്ടാക്കാമെന്ന് നെടുമുടി സ്വദേശിയായ അധ്യാപകനെ പറഞ്ഞു വിശ്വസിപ്പിച്ചാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
