കൊച്ചി: എറണാകുളത്ത് ബ്ലാക്ക് ഫ്രൈഡേ ഓഫറിന്റെ മറവിൽ തട്ടിപ്പ് നടത്തുന്നതായി പരാതി. പാലാരിവട്ടത്ത് പ്രവർത്തിക്കുന്ന സ്പോർട്സ് ആക്സസറീസ് വിൽക്കുന്ന കോസ്മോസ് സ്പോർട്സ് എന്ന വ്യാപാര സ്ഥാപനത്തിനെതിരെയാണ് പരാതി ഉയർന്നത്. സ്ഥാപനം ഓഫറിന്റെ മറവിൽ കബളിപ്പിക്കുന്നതായാണ് ഉപഭോക്താക്കളുടെ പരാതി. പ്രതിഷേധവുമായി യുവാക്കൾ എത്തിയതോടെ സ്ഥലത്ത് പോലീസും എത്തി.
ഓഫറിൽ 99 രൂപയ്ക്ക് ബൂട്ട് ലഭിക്കും എന്ന പേരിൽ വ്യാപാര സ്ഥാപനം പരസ്യം നൽകിയിരുന്നു. എന്നാൽ സാധനം വാങ്ങാൻ എത്തിയപ്പോൾ ഔട്ട് സ്റ്റോക്ക് എന്ന് പറയുകയായിരുന്നു എന്നാണ് പരാതി. മൂന്നു മണി മുതൽ 9 മണി വരെയാണ് ഓഫർ എന്നായിരുന്നു പരസ്യമെന്നും സാധനം വാങ്ങാൻ വന്ന ആർക്കും ഓഫർ നിരക്കിൽ സാധനങ്ങൾ ലഭിച്ചില്ലെന്നും ആരോപണം ഉയർന്നു.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
