വ്യാവസായിക പരിശീലനവകുപ്പ് മെഗാ തൊഴില്‍ മേളയ്ക്ക് 24ന് തുടക്കമാകും

vg

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ഐടിഐകളില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കും വിവിധ കമ്പനികളില്‍ നിന്നും അപ്രന്റിസ്ഷിപ്പ് കഴിഞ്ഞവര്‍ക്കുമായി വ്യാവസായിക പരിശീലനവകുപ്പ് സംഘടിപ്പിക്കുന്ന മെഗാ തൊഴില്‍ മേള സ്പെക്ട്രം ജോബ് ഫെയര്‍ 2024ന് ഈമാസം 24ന് തുടക്കമാകും. മേളയുടെ സംസ്ഥാനതല ഉദ്ഘാടനം ചെങ്ങനൂര്‍ ഐ ടി ഐയില്‍ രാവിലെ 11.30ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിക്കും. എല്ലാ ജില്ലകളിലെയും നോഡല്‍ ഐ ടി ഐകളില്‍ നവംബര്‍ 4വരെ നടക്കുന്ന മേളയില്‍ സ്വദേശത്തും വിദേശത്തുമുള്ള നിരവധി തൊഴില്‍ ദാദാക്കള്‍ പങ്കെടുക്കും.

ഫിഷറീസ്, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ചെങ്ങനൂര്‍ ഐ ടി ഐക്കായി 20 കോടി രൂപ ചെലവില്‍ അന്താരാഷ്ട്ര നിലവാരത്തില്‍ നിര്‍മ്മിച്ച അക്കാദമിക് ബ്ലോക്കിന്റെയും ഹോസ്റ്റല്‍ സമുച്ചയങ്ങളുടെയും ഉദ്ഘാടനവും തൊഴില്‍ മന്ത്രി നിര്‍വഹിക്കും. തൊഴില്‍ മേളയില്‍ പങ്കെടുക്കുന്നതിന് http://www.knowledgemission.kerala.gov.in/dwms ആപ്പ് വഴിയുള്ള രജിസ്ടേഷന്‍ നടപടികള്‍ക്ക് തുടക്കമായതായി ഡെപ്യൂട്ടി സ്റ്റേറ്റ് അപ്രന്റിസ് ഷിപ്പ് അഡൈ്വസര്‍ അറിയിച്ചു. സ്പോട്ട് രജിസ്ട്രേഷന്‍ സൗകര്യവും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുളള ഐ.ടി.ഐകളില്‍ ബന്ധപ്പെടേണ്ടതാണ്.

കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like