റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് ഒക്ടോബര്‍ 25വരെ നീട്ടി

ration card

തിരുവനന്തപുരം: സംസ്ഥാനത്തെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള റേഷന്‍കാര്‍ഡ് അംഗങ്ങളുടെ മസ്റ്ററിംഗ് നടപടികള്‍ ഒക്ടോബര്‍ 25 വരെ നീട്ടി.ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍ നിയമസഭയിലാണ് ഇക്കാര്യം അറിയിച്ചത്. ധാരാളം ആളുകള്‍ ഇനിയും മസ്റ്ററിംഗ് പൂര്‍ത്തിയാക്കാനുള്ളതിനാലാണ് സമയപരിധി ദീര്‍ഘിപ്പിച്ചത്. മുന്‍ഗണനാകാര്‍ഡുകളായ മഞ്ഞ, പിങ്ക് കാര്‍ഡംഗങ്ങള്‍ക്ക് മസ്റ്ററിംഗ് നടത്താനായി സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള സമയപരിധി അവസാനിച്ച സാഹചര്യത്തിലാണ് തീയതി വീണ്ടും നീട്ടിയത്.

തൊഴില്‍ ആവശ്യാര്‍ത്ഥം വിദേശത്ത് താമസിക്കുന്നവര്‍ക്ക് NRK Status (നോണ്‍ റസിഡന്റ് കേരള) നല്‍കി കാര്‍ഡില്‍ നിലനിര്‍ത്താനാണ് ഉദ്ദേശിക്കുന്നത്. അവര്‍ക്ക് അടിയന്തിരമായി മസ്റ്ററിംഗ് ചെയ്യാനായി സംസ്ഥാനത്ത് എത്തേണ്ടതില്ല. മുന്‍ഗണനാപട്ടികയിലുള്ള മുഴുവന്‍ അംഗങ്ങളുടെയും മസ്റ്ററിംഗ് നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് രണ്ടുമാസത്തെ സമയം ദീര്‍ഘിപ്പിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്രസര്‍ക്കാരിന് കത്ത് നല്‍കുകയും ചെയ്തിരുന്നുവെന്നും മന്ത്രി സഭയില്‍ അറിയിച്ചു. മുന്‍ഗണനാ കാര്‍ഡ് അംഗങ്ങളുടെ e-KYC മസ്റ്ററിംഗ് പൂര്‍ത്തിയാകുമ്പോള്‍ ഉണ്ടാകുന്ന ഒഴിവിലേയ്ക്ക് അര്‍ഹരായവരെ പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു.

കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

  • അബ്ദുല്‍ റഹീം സഹായ സമിതിക്കെതിരെ വിമര്‍ശനം

  • കേരളം നിപ ജാഗ്രതയില്‍: സമ്പര്‍ക്കപ്പട്ടികയില്‍ 77 പേര്‍, 11 പേര്‍ ഹോം ക്വാറൻ്റിനില്‍

  • കോഴിക്കോട് വീണ്ടും നിപ

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading