ഹമദ് വിമാനത്താവളത്തിലേക്കുള്ള പ്രധാന റോഡിൽ ഗതാഗത നിയന്ത്രണം

IMG 20240911 WA0002

ദോഹ: ഖത്തറിലെ പ്രധാന ഇടനാഴിയായ സബാഹ് അല്‍ അഹമ്മദ് കോറിഡോറില്‍ ഗതാഗത നിയന്ത്രണം. സബാഹ് അല്‍ അഹമ്മദ് ഇടനാഴിയിലെ അല്‍ റയ്യാന്‍ പാലസ് ഇന്റര്‍ചേഞ്ചിലെ വടക്ക് ഭാഗത്തേക്കുള്ള ടണല്‍ താല്‍ക്കാലികമായി അടയ്ക്കുന്നതായി പൊതുമരാമത്ത് അതോറിറ്റി, അഷ്ഗാല്‍ അറിയിച്ചു.

സെപ്തംബര്‍ 13, 14 തീയതികളിലാണ് നിയന്ത്രണം. ഈ രണ്ട് ദിവസങ്ങളിലും പുലര്‍ച്ചെ രണ്ട് മണിമുതല്‍ രാവിലെ ഏഴ് മണിവരെ (2am- 7am) റോഡില്‍ ഗതാഗതം തടസ്സപ്പെടും. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് അല്‍ ഗരാഫയിലേക്കുള്ള ഗതാഗതം തടസ്സപ്പെടുമെന്നും അതോറിറ്റി അറിയിച്ചു. അതിനാല്‍ യാത്രക്കാര്‍ ബദല്‍ റോഡുകള്‍ ഉപയോഗിക്കണമെന്നും അഷ്ഗാല്‍ അറിയിച്ചു.

കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like