ഖത്തറില്‍ ലൈസന്‍സില്ലാത്ത മൂന്ന് ഉംറ ഓഫീസുകള്‍ക്കെതിരെ നടപടി

IMG 20240911 WA0003

ദോഹ: ഖത്തറില്‍ ലൈസന്‍സില്ലാത്ത മൂന്ന് ഉംറ ഓഫീസുകള്‍ കണ്ടെത്തിയതായി ഔഖാഫ് മന്ത്രാലയം അറിയിച്ചു. ലൈസന്‍സില്ലാതെ ഉംറ സേവനങ്ങള്‍ നല്‍കിയത് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നടപടി.

അനധികൃതമായി പ്രവര്‍ത്തിച്ച ഉംറ സേവന കേന്ദ്രങ്ങള്‍ കണ്ടെത്തി നടപടി സ്വീകരിച്ചതായി ഖത്തര്‍ ഹജ്ജ് ഉംറ കാര്യ വകുപ്പ് അറിയിച്ചു. അനധികൃതമായി പ്രവർത്തിച്ച കേന്ദ്രങ്ങള്‍ക്ക് പിഴ ചുമത്തുകയും ചെയ്തു. ഉംറ സേവനങ്ങള്‍ നല്‍കുന്ന കേന്ദ്രങ്ങള്‍ രാജ്യത്തെ ചട്ടങ്ങള്‍ക്ക് അനുസൃതമായി ഹജ്ജ്, ഉംറ കാര്യ വകുപ്പില്‍ നിന്ന് ലൈസന്‍സ് നേടിയിരിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.

കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like