മസ്‌കത്ത്: ഒമാനില്‍ സ്‌പോണ്‍സര്‍ഷിപ്പിന് പുറത്തുള്ള ജീവനക്കാരെ നിയമിക്കുന്നതിനെതിരെ റോയല്‍ ഒമാന്‍ പോലീസ് (ആര്‍ഒപി) കമ്പനികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. അനധികൃത കുടിയേറ്റക്കാരെ നിയമിക്കുന്നത് രാജ്യവിരുദ്ധ നടപടിയാണെന്നും ഒമാനി ലേബര്‍ ലോ നമ്പര്‍ 53 പ്രകാരം ശിക്ഷാര്‍ഹമായ കുറ്റമാണെന്നും സ്‌പോണ്‍സര്‍ഷിപ്പില്‍ ജീവനക്കാരെ അല്ലാതെ മറ്റാരെയും നിയമിക്കരുതെന്നും റോയല്‍ ഒമാന്‍ പോലീസ് മുന്നറിയിപ്പ് നല്‍കി.
അനധികൃത കുടിയേറ്റത്തെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തുകയാണെന്നും ആര്‍ഒപി പ്രസ്താവനയില്‍ പറഞ്ഞു. ജോലി ചെയ്യാന്‍ ലൈസന്‍സ് ഇല്ലാത്ത ഒമാനി ഇതര തൊഴിലാളിയെ ജോലിക്ക് നിയമിക്കുന്നത് കുറ്റകരമാണെന്നും കുറ്റവാളിക്ക് 2000 റിയാല്‍ വരെ പിഴയും 10 മുതല്‍ 30 ദിവസം വരെ തടവും ലഭിക്കുമെന്നും ആര്‍ഒപി വ്യക്തമാക്കി.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
