തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് ആദ്യ വാണിജ്യ കപ്പല്‍ നങ്കൂരമിട്ടു. ലോകത്തിലെ രണ്ടാമത്തെ വലിയ കപ്പല്‍ കമ്പനിയായ മെസ്‌കിന്റെ സാന്‍ ഫെര്‍ണാണ്ടോ മദര്‍ഷിപ്പാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് എത്തിയത്. കപ്പലിനെ വാട്ടര്‍ സല്യൂട്ട് നല്‍കി സ്വീകരിച്ചു.
ഇന്ന് , ജൂലൈ 11 ന് ഇന്ത്യന്‍ സമയം രാവിലെ ഏഴേകാലോടെയാണ് കപ്പല്‍ എത്തിയത്. ജൂലൈ 2 ന് ചെന്നൈയില്‍ നിന്ന് പുറപ്പെട്ട കപ്പല്‍ കൊളംബോ വഴിയാണ് എട്ട് ദിവസങ്ങള്‍ക്ക് ശേഷം വിഴിഞ്ഞത്തെത്തിയത്. കപ്പലിലെ 1960 കണ്ടെയ്‌നറുകള്‍ വിഴിഞ്ഞം തുറമുഖത്ത് ഇറക്കും. അതേസമയം നാളെയാണ് ഔദ്യോഗിക സ്വീകരണ ചടങ്ങ് നടക്കുക.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
