ദോഹ: ഖത്തറില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വിദ്വേഷവും ഭിന്നതയും വളര്‍ത്തുന്ന പരാമര്‍ശം നടത്തിയ നാല് പേരെ അറസ്റ്റ് ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്ത വ്യക്തികളെ തുടര്‍ നിയമനടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്തു. സോഷ്യല്‍ മീഡിയയിലൂടെ വിദ്വേഷപരമായ പരാമര്‍ശം നടത്തിയതിനാണ് അറസ്റ്റെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.
രാജ്യദ്രോഹം, വിദ്വേഷം, വംശീയത എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനോ സമൂഹത്തിന്റെ ഘടന തകര്‍ക്കുന്നതോ സുസ്ഥിരതയ്ക്ക് ഭീഷണി ഉയര്‍ത്തുന്നതോ ആയ വ്യക്തികള്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്തെ നിയമത്തിന് വിരുദ്ധമായി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുന്നതിനെതിരേയും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.ല അതേസമയം അറസ്റ്റിലായവരുടെ പൗരത്വം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
