ദോഹ: ഇ- സിഗരറ്റുകളുടെ (ഇലക്ട്രോണിക് സിഗരറ്റ്) ഉപയോഗത്തിനെതിരെ ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഉപയോഗത്തിന് മുമ്പ് ചിന്തിക്കണമെന്നും അപകടങ്ങള്‍ തിരിച്ചറിയണമെന്നും വീഡിയോ സന്ദേശത്തിലൂടെ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
ഇ-സിരഗറ്റുകളില്‍ വിഷമയമായ രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്നും ഉപയോഗം നിര്‍ത്തണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. വേപ്‌സ്. വേപ്പ് പെന്‍സ്, ഇ- സിഗരറ്റികള്‍, ഇ-ഷിഷ എന്നിവയ്‌ക്കെതിരെയാണ് മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയത്. ഇവയുടെ ഉപയോഗം ഹൃദ്രോഗം, പക്ഷാഘാതം, കാന്‍സര്‍, മോണ, വായ, തൊണ്ട എന്നിവയില്‍ വ്രണങ്ങള്‍, നിക്കോട്ടിന്‍ ആസക്തി, ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പള്‍മണറി ഡിസീസസ് എന്നിവയുള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് കാരണമാകുമെന്നും മന്ത്രാലയം വ്യക്തമാക്കി.
നിയമപ്രകാരം രാജ്യത്ത് ഇ-സിഗരറ്റുകളുടെ വില്‍പ്പനയും വിതരണവും പരസ്യവും നിരോധിച്ചിട്ടുണ്ട്. അതേസമയം ഖത്തറിലെ പുകയില ഉപയോക്താക്കള്‍ക്കിടയില്‍ ഇ-സിഗരറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം 11% എന്നാണ് കണക്ക്.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
