പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; ഇന്‍ഡിഗോ എയര്‍ലൈന്‍സ് ഒമാനിലേക്കുള്ള സര്‍വീസുകള്‍ കൂട്ടാന്‍ സാധ്യത

IMG 20240608 WA0014

മസ്‌കത്ത്: ഇന്ത്യന്‍ എയര്‍ലൈനായ ഇന്‍ഡിഗോ എയര്‍ലൈന്‍സ്, ഒമാനിലേക്കുള്ള സര്‍വീസ് വര്‍ധിപ്പിക്കാന്‍ സാധ്യത. ഒമാനിലെ തങ്ങളുടെ പ്രവര്‍ത്തനം വിപുലീകരിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് ഇന്ത്യയിലെ ഏറ്റവും വലിയ എയര്‍ലൈനായ ഇന്‍ഡിഗോ അറിയിച്ചു. നിലവില്‍ മസ്‌കത്തില്‍ നിന്ന് മുംബൈ, കൊച്ചി, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് നേരിട്ട് സര്‍വീസ് നടത്തുന്ന എയര്‍ലൈന്‍, മുമ്പ് ചെന്നൈ, ഡല്‍ഹി, കോഴിക്കോട് തുടങ്ങിയ നഗരങ്ങളിലേക്കും സര്‍വീസ് നടത്തിയിരുന്നു.

ഇന്ത്യയില്‍ നിന്നുള്ള 33 അന്താരാഷ്ട്ര സര്‍വീസുകള്‍ ഉള്‍പ്പെടെ 121 ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഇപ്പോള്‍ എയര്‍ലൈന്‍ സര്‍വീസ് നടത്തുന്നുണ്ട്. നിലവിലെ സര്‍വീസുകള്‍ക്ക് പുറമെ അധിക സര്‍വീസുകള്‍ കൂടി വന്നാല്‍ ഒമാനില്‍ നിന്നുള്ള പ്രവാസികളുടെ യാത്ര കൂടുതല്‍ സുഗമമാകും. കുറഞ്ഞ ചെലവില്‍ നാട്ടിലേക്കും തിരിച്ചും യാത്ര ചെയ്യാനാവും.

You May Also Like