പ്രാവസികള്‍ നാട്ടിലേക്ക് അയക്കുന്ന പൈസയ്ക്ക് ഖത്തറിലെ എക്‌സ്‌ചേഞ്ചുകൾ ഫീസ് വര്‍ധിപ്പിച്ചു

pexels photo 3943746

ദോഹ: ഖത്തറിലെ എക്‌സ്‌ചേഞ്ച് ഹൗസുകൾ അന്താരാഷ്ട്ര പണമിടപാടുകള്‍ക്കുള്ള ഫീസ് നിരക്ക് ഉയര്‍ത്തി. രാജ്യാന്തര പണമിടപാടുകള്‍ക്കുള്ള ഫീസ് നിരക്കില്‍ അഞ്ച് QR അധികമായി വര്‍ധിപ്പിച്ചു. ഇനിമുതല്‍ ഓരോ ഇടപാടിനും 20 QR ഫീസ് ഈടാക്കും.നേരത്തെ 15 QR ആയിരുന്നു ഫീസ് നിരക്ക്.

ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്ഥാന്‍, ഫിലിപ്പീന്‍സ്, ശ്രീലങ്ക ഉൾപ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളിലേക്കുള്ള ഫീസ് നിരക്കുകളാണ് വര്‍ധിപ്പിച്ചത്. എക്‌സ്‌ചേഞ്ച് ഹൗസുകളില്‍ നേരിട്ട് എത്തിയുള്ള ഇടപാടുകള്‍ക്കും ഓണ്‍ലൈന്‍ വഴിയുള്ള ഇടപാടുകള്‍ക്കും അധിക നിരക്ക് ബാധകമാണ്.

അതേസമയം യൂറോപ്യന്‍ രാജ്യങ്ങളിലെ ഫീസ് നിരക്കുകള്‍ സേവനങ്ങള്‍ക്ക് അനുസൃതമായി വ്യത്യാസപ്പെടും. അതേസമയം പ്രാദേശിക എക്‌സ്‌ചേഞ്ച് കമ്പനികളുടെ അംഗീകാരത്തോടെയാണ് നിരക്കുകള്‍ വര്‍ധിപ്പിച്ചത്. എക്സ്ചേഞ്ചുകളുടെ ചെലവുകള്‍ ഉയരുന്നതിന്റെ അടിസ്ഥാനത്തിലാണ് ഫീസ് നിരക്കുകള്‍ ഉയര്‍ത്തിയതെന്നാണ് വിവരം.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading