റിയാദ്: മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ സൗദി അറേബ്യ പങ്കെടുക്കുന്നു. സെപ്തംബറില്‍ മെക്‌സിക്കോയില്‍ നടക്കുന്ന വിശ്വസുന്ദരി മത്സരത്തില്‍ സൗദി അറേബ്യ പങ്കെടുക്കും. ഇതാദ്യമായാണ് സൗദി മിസ് യൂണിവേഴ്സ് മത്സരത്തിൽ പങ്കെടുക്കുന്നത്. പ്രശസ്ത സൗദി മോഡല്‍ റൂമി അല്‍ഖഹ്താനിയാണ് സൗദിയെ പ്രതിനിധീകരിച്ച് മത്സരത്തിൽ പങ്കെടുക്കുക. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ റൂമിയാണ് മത്സരത്തില്‍ പങ്കെടുക്കുന്ന കാര്യം അറിയിച്ചത്. സൗദിയുടെ പതാകയും മിസ് യൂണിവേഴ്‌സ് സൗദി അറേബ്യ എന്ന് എഴുതിയ ഫോട്ടോയും പോസ്റ്റ് ചെയ്‌താണ് അവര്‍ ഇക്കാര്യം അറിയിച്ചത്. മിസ് യൂണിവേഴ്‌സ് 2024 മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിയുന്നതില്‍ അഭിമാനിക്കുന്നുവെന്നും റൂമി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
