ദോഹ: മെട്രാഷ് ആപ്ലിക്കേഷനിൽ പുതിയ സേവനം ഉൾപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം. മന്ത്രാലയത്തിലെ ജഡ്ജ്മെന്റ് വിഭാഗവും’ (Department of Enforcement of Judgments) ‘പബ്ലിക് പ്രോസിക്യൂഷനും’ സഹകരണത്തോടെയാണ് പുതിയ സേവനം ആരംഭിച്ചത്. കമ്പനികൾക്ക് പിഴ അടയ്ക്കുന്നതിനായുള്ള പുതിയൊരു സേവനം ‘മെട്രാഷ്’ (Metrash) ആപ്ലിക്കേഷനിലൂടെ ആരംഭിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ലളിതമായ ഘട്ടങ്ങളിലൂടെ പിഴ അടയ്ക്കുന്നതിനുള്ള നടപടിക്രമങ്ങൾ എളുപ്പത്തിലും സൗകര്യപ്രദമായും പൂർത്തിയാക്കാൻ മെട്രാഷിലൂടെ സാധിക്കും. മെട്രാഷ് ഓപ്പൺ ചെയ്ത് ‘Public Services’ (പൊതു സേവനങ്ങൾ) തിരഞ്ഞെടുത്ത്, തുടർന്ന് ‘Public Prosecution Fines’ (പബ്ലിക് പ്രോസിക്യൂഷൻ പിഴകൾ) എന്നതിൽ ക്ലിക്ക് ചെയ്യണം. സ്ഥാപനം തിരഞ്ഞെടുത്ത്, വിശദാംശങ്ങൾ കാണുന്നതിനായി ‘Fines’ (പിഴകൾ) എന്ന വിഭാഗത്തിലേക്ക് നീങ്ങണം.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
