ദോഹ: രാജ്യത്തെ സ്കൂളുകളിൽ വിദ്യാർത്ഥികളെ ശിക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ സർക്കുലർ പുറത്തിറക്കി ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം. സർക്കാർ സ്കൂളുകളിലെ ജീവനക്കാർക്കുള്ള പെരുമാറ്റച്ചട്ടം (ethical character) കർശനമായി പാലിക്കണമെന്നും വിദ്യാർത്ഥികൾക്കെതിരെ ശിക്ഷാ നടപടികൾ പാടില്ലെന്നും വ്യക്തമാക്കിയാണ് വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള സ്കൂൾ-വിദ്യാർത്ഥി കാര്യ വിഭാഗം പുതിയ സർക്കുലർ പുറത്തിറക്കിയത്.
ശാരീരികമോ വാചികമോ മാനസികമോ ആയ ശിക്ഷകൾ ഉൾപ്പെടെ, വിദ്യാർത്ഥികൾക്ക് ദോഷകരമാകുന്നതോ അവരുടെ സുരക്ഷയെയോ സ്കൂൾ അന്തരീക്ഷവുമായുള്ള ഇണക്കത്തെയോ പ്രതികൂലമായി ബാധിക്കുന്നതോ ആയ ഏതെങ്കിലും തരത്തിലുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ടെന്നും മന്ത്രാലയം സർക്കുലറിൽ അറിയിച്ചു.
അംഗീകൃത നയങ്ങൾക്കും ചട്ടങ്ങൾക്കും സർക്കുലറുകൾക്കും അനുസൃതമായി, ഉചിതമായ വിദ്യാഭ്യാസ രീതികൾ ഉപയോഗിച്ച് വേണം വിദ്യാർത്ഥികളുടെ പെരുമാറ്റവുമായി ബന്ധപ്പെട്ട ലംഘനങ്ങൾ കൈകാര്യം ചെയ്യേണ്ടതെന്നും മന്ത്രാലയം പറഞ്ഞു. സ്കൂളുകളും ജീവനക്കാരും സർക്കുലർ കൃത്യമായി പാലിക്കണമെന്നും നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും ചൂണ്ടിക്കാട്ടി.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
