ദോഹ: ഖത്തറിൽ കഫേകൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കും മുന്നിൽ അനധികൃതമായി വാഹനം പാർക്ക് ചെയ്യുന്നവർക്ക് എതിരെ നടപടി. അലക്ഷ്യമായി വാഹനങ്ങൾ നിർത്തിയിട്ട് ഗതാഗത തടസ്സം സൃഷ്ടിക്കുന്നത് നിയമലംഘനമായി കണക്കാക്കുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം സോഷ്യൽ മീഡിയയിലൂടെ പൊതുജനങ്ങളെ ഓർമ്മിപ്പിച്ചു.
“അലക്ഷ്യമായ പാർക്കിംഗും ഗതാഗത തടസ്സം സൃഷ്ടിക്കലും ഗതാഗത നിയമലംഘനങ്ങളാണ്; ഇവ ഗതാഗതത്തിന്റെ സുഗമമായ ഒഴുക്കിനെ ബാധിക്കുകയും റോഡ് ഉപയോഗിക്കുന്നവരുടെ സുരക്ഷയ്ക്ക് ഭീഷണിയാവുകയും ചെയ്തേക്കാം,”- മന്ത്രാലയം തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ വ്യക്തമാക്കി. “ഗതാഗത നിയമങ്ങൾ പാലിക്കാനുള്ള നിങ്ങളുടെ സന്നദ്ധത നിങ്ങളുടെയും മറ്റുള്ളവരുടെയും സുരക്ഷ ഉറപ്പാക്കുന്നു,” എന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
