ടൊയോട്ട കാമ്രി വാഹനങ്ങൾ തിരിച്ചുവിളിച്ച് സൗദി

InShot 20260825 152703892

റിയാദ്: സൗദി അറേബ്യയിൽ ടൊയോട്ട കാമ്രി വാഹനങ്ങൾ തിരിച്ചുവിളിച്ചു. 2025, 2026 മോഡലുകളിലുള്ള 84,639 ടൊയോട്ട കാമ്രി (Toyota Camry) വാഹനങ്ങൾ തിരിച്ചുവിളിക്കുന്നതായി സൗദി വാണിജ്യ മന്ത്രാലയം പ്രഖ്യാപിച്ചു. പ്രധാന വിവരങ്ങൾ പ്രദർശിപ്പിക്കുന്നതിലെ പരാജയം, ടേൺ സിഗ്നലുകൾ, മുന്നറിയിപ്പ് ലൈറ്റുകൾ, ഇഗ്നിഷൻ കീ, സീറ്റ് ബെൽറ്റ് എന്നിവയുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് ശബ്ദങ്ങൾ എന്നിവയുടെ പ്രവർത്തനം തകരാറിലാകൽ തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമായേക്കാവുന്ന ഇൻസ്ട്രുമെന്റ് പാനൽ സിസ്റ്റത്തിലെ തകരാർ മൂലമാണ് നടപടി. 

തിരിച്ചുവിളിക്കൽ പട്ടികയിൽ ഉൾപ്പെട്ട വാഹനങ്ങളുടെ ഉടമകൾ ഉടൻ ബന്ധപ്പെടാനും മന്ത്രാലയം നിർദ്ദേശിച്ചതായി സൗദി പ്രസ് ഏജൻസി (SPA) റിപ്പോർട്ട് ചെയ്തു.

കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like