ഫോണിൽ വരുന്ന  പ്രൊമോഷൻ മെസ്സേജുകൾ ബുദ്ധിമുട്ടാണോ? തടയാൻ വഴിയുണ്ടെന്ന് ഖത്തർ സൈബർ സെക്യൂരിറ്റി

InShot 20260825 130703139

ദോഹ: ഫോണുകളിൽ ലഭിക്കുന്ന പ്രൊമോഷണൽ സന്ദേശങ്ങൾ നിയന്ത്രിക്കാനും, തടയാനും സാധിക്കുമെന്ന് ഖത്തർ  സൈബർ സെക്യൂരിറ്റി ഏജൻസി (NCSA). ഇത്തരം സന്ദേശങ്ങൾ നിർത്തിവെക്കാൻ ആവശ്യപ്പെട്ട് ആദ്യം മെസ്സേജ് അയച്ചയാളെ ബന്ധപ്പെടണമെന്നും ഏജൻസി നിർദ്ദേശിച്ചു. ഇമെയിൽ വഴിയോ മറ്റ് മാർഗ്ഗങ്ങളിലൂടെയോ പ്രൊമോഷണൽ സന്ദേശങ്ങളോ ആശയവിനിമയങ്ങളോ അയക്കുന്നതിന് മുൻപ് സ്ഥാപനങ്ങൾ വ്യക്തമായ സമ്മതം നേടിയിരിക്കണമെന്നും ഏജൻസി വ്യക്തമാക്കി. അത്തരം സന്ദേശങ്ങൾ സ്വീകരിക്കുന്നതിന് മുൻകൂർ സമ്മതം ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടതിന്റെ പ്രാധാന്യവും ഏജൻസി എടുത്തുപറഞ്ഞു. സന്ദേശങ്ങൾ നിർത്തിവെക്കാൻ ആവശ്യപ്പെട്ടിട്ടും അവ തുടർന്നും ലഭിക്കുകയാണെങ്കിലോ, അല്ലെങ്കിൽ അയച്ചയാൾ പ്രതികരിക്കാതിരിക്കുകയോ ചെയ്താൽ, നാഷണൽ സൈബർ സെക്യൂരിറ്റി ഏജൻസിയുടെ ‘പേഴ്സണൽ ഡാറ്റ പ്രൈവസി പ്രൊട്ടക്ഷൻ ഡിപ്പാർട്ട്‌മെന്റി’ൽ (Personal Data Privacy Protection Department) പരാതി നൽകണം. ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനായി നിശ്ചിത ഫോം പൂരിപ്പിച്ച് ‘പേഴ്സണൽ ഡാറ്റ പ്രൈവസി പ്രൊട്ടക്ഷൻ ഡിപ്പാർട്ട്‌മെന്റി’ലേക്ക് അയക്കുന്നതിന് മുൻപ് അത് പരിശോധിച്ച് പരാതി സമർപ്പിക്കാമെന്നും സൈബർ സുരക്ഷാ വിഭാഗം ചൂണ്ടിക്കാട്ടി; privacy@ncsa.gov.qa എന്ന ഇമെയിൽ വിലാസം വഴിയാണ് പരാതികൾ അയക്കേണ്ടത്.

കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading