ഖത്തറിലെ ഇറാന്‍ ആക്രമണം; മിസൈല്‍ അവശിഷ്ടം വീണ് മൂന്ന് പേര്‍ക്ക് പരിക്ക്

1q 19

ദോഹ: ഖത്തറിന് നേരെ ഇന്ന്, ജൂലൈ 12ന് ഇറാന്‍ നടത്തിയ മിസൈലാക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്. ആഭ്യന്തര മന്ത്രാലയം ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മിസൈലുകളുടെ അവശിഷ്ടങ്ങള്‍ വീണ് ഒരു കുട്ടി ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റതായും പരിക്കേറ്റവര്‍ക്ക് ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കിയതായും മന്ത്രാലയം അറിയിച്ചു.

നിലവിലെ സംഭവവികാസങ്ങള്‍ തുടര്‍ച്ചയായി നിരീക്ഷിക്കുന്നതായും ഇറാനിയന്‍ ആക്രമണങ്ങളെത്തുടര്‍ന്നുള്ള നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ സുരക്ഷാ ഏജന്‍സികളും സിവില്‍ ഡിഫന്‍സ് ടീമുകളും നടപടിക്രമങ്ങള്‍ ആരംഭിച്ചതായും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

പൊതു സുരക്ഷ സംരക്ഷിക്കുന്നതിന് കൂടുതല്‍ അടിയന്തര പ്രതിരോധ നടപടികള്‍ സ്വീകരിക്കേണ്ട സമയത്ത്, ആവശ്യമുള്ളപ്പോള്‍ മാത്രമേ ദേശീയ ജാഗ്രതയും മുന്നറിയിപ്പ് നടപടിക്രമങ്ങളും സജീവമാക്കൂ എന്നും മന്ത്രാലയം വിശദീകരിച്ചു.

അതേസമയം ഔദ്യോഗിക ഉറവിടങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രം വിശ്വസിക്കണമെന്നും വിശ്വസനീയമല്ലാത്ത വിവരങ്ങളോ ചിത്രങ്ങളോ വീഡിയോകളോ പ്രചരിപ്പിക്കരുതെന്നും മന്ത്രാലയം ആവര്‍ത്തിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
As part of the ongoing monitoring of developments on the ground, the Ministry of Interior confirmed that security agencies and civil defense teams have begun their procedures in accordance with the approved response plans following the Iranian attacks. Based on reports received and field findings, the ministry confirms that three injuries, including a child, were recorded as a result of falling shrapnel from interception operations, and the injured are receiving the necessary medical care

You May Also Like