ദോഹ: ഖത്തറില്‍ ഈദ് അല്‍-അദ്ഹയോട് അനുബന്ധിച്ച് സ്വകാര്യ മേഖലയ്ക്ക് മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചു. രാജ്യത്തെ സ്വകാര്യ മേഖലാ ജീവനക്കാര്‍ക്ക് പൂര്‍ണ്ണ ശമ്പളത്തോടെ മൂന്ന് ദിവസത്തെ അവധി ലഭിക്കുമെന്ന് തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ചു.
അവധി ദിവസങ്ങളില്‍ ജോലി ചെയ്യേണ്ടിവന്നാല്‍ തൊഴില്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 74 ല്‍ അനുശാസിക്കുന്ന ഓവര്‍ടൈമിനും അലവന്‍സുകള്‍ക്കുമുള്ള വ്യവസ്ഥകള്‍ ബാധകമായിരിക്കുമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. അതേസമയം ഏതൊക്കെ ദിവസങ്ങളിലാണ് അവധിയെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല. രാജ്യത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മെയ് 26 ചൊവ്വാഴ്ച മെയ് 30 വരെ അമീരി ദിവാന്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
The Ministry of Labour announced a three-day Eid Al-Adha holiday with full pay for private sector employees. It noted that working during the holiday requires applying the provisions for overtime and allowances stipulated in Article 74 of the Labour Law.
