ദോഹ: ഖത്തറില്‍ ഈദ് അല്‍ അദ്ഹ അവധി ദിവസങ്ങളിലെ പബ്ലിക് പ്രോസിക്യൂഷന്റെ പ്രവര്‍ത്തന സമയം പ്രഖ്യാപിച്ചു. മെയ് 26, ചൊവ്വാഴ്ച മുതല്‍ മെയ് 30, ശനിയാഴ്ച വരെയുള്ള പ്രവൃത്തി സമയമാണ് പ്രഖ്യാപിച്ചത്.
അവധി ദിവസങ്ങളില്‍ രാജ്യത്തെ പബ്ലിക് സര്‍വീസ് ഉള്‍പ്പെടെയുള്ള പബ്ലിക് പ്രോസിക്യൂഷന്‍ സേവന കേന്ദ്രങ്ങളും റെസിഡന്‍സ് അഫയര്‍ പ്രോസിക്യൂഷനും (സെര്‍ച്ച് ആന്‍ഡ് ഫോളോ-അപ്പ് ഡിപ്പാര്‍ട്ട്മെന്റ്) വൈകിട്ട് 6 മുതല്‍ രാത്രി 10 വരെ പ്രവര്‍ത്തിക്കും.
ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ജഡ്ജ്മെന്റ് എന്‍ഫോഴ്സ്മെന്റ് ഓഫീസ് 24 മണിക്കൂറും സേവനങ്ങള്‍ തുടരുമെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം പൊതുജനങ്ങള്‍ക്ക് അവധി ദിവസങ്ങളില്‍ പ്രധാന സേവനങ്ങള്‍ eservices.pp.gov.qa എന്ന വെബ്സൈറ്റിലൂടെയും ലഭ്യമാകും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
The Public Prosecution, Qatar announced their working hours during Eid Al Adha holiday, which starts from May 26 until May 30. During this holiday, several Public Prosecution service centers including the Public Service, as well as Residence Affair Prosecution (Search and Follow-Up Department) are set to operate from 6pm to 10pm
