സ്പോര്‍ട്സ് ഡേ അവധി: ഖത്തറില്‍ 21 ആരോഗ്യ കേന്ദ്രങ്ങള്‍ മാത്രം പ്രവര്‍ത്തിക്കും: വിവരങ്ങള്‍

phcc qatar

ദോഹ: ദേശീയ കായിക ദിനത്തോടനുബന്ധിച്ച് നാളെ, ഫെബ്രുവരി 10ന് പൊതു അവധി പ്രഖ്യാപിച്ചതിനാല്‍ ആരോഗ്യ കേന്ദ്രങ്ങള്‍ക്കും അവധി ബാധകമാണ്. അവധി ദിവസങ്ങളില്‍ 31 ആരോഗ്യ കേന്ദ്രങ്ങളില്‍ 21 എണ്ണവും തുറന്നിരിക്കുമെന്ന് പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ (പിഎച്ച്‌സിസി) അറിയിച്ചു.

സ്പോര്‍ട്സ് ദിന അവധി ദിവസങ്ങളില്‍ അല്‍ വക്ര, അല്‍ മഷാഫ്, അല്‍ തുമാമ, എയര്‍പോര്‍ട്ട്, റൗദത്ത് അല്‍ ഖൈല്‍, ഒമര്‍ ബിന്‍ അല്‍ ഖത്താബ്, അല്‍ സദ്ദ്, വെസ്റ്റ് ബേ, അല്‍ റുവൈസ്, അല്‍ ഖോര്‍, ലീബൈബ്, ഉം സലാല്‍, ഗരാഫ അല്‍ റയ്യാന്‍, മദീനത്ത് ഖലീഫ, അബൂബക്കര്‍ അല്‍ സിദ്ദിഖ്, അല്‍ റയ്യാന്‍, മിസൈമീര്‍, മുഐതര്‍, അല്‍ ഷഹാനിയ, അല്‍ വാജ്ബ എന്നിവിടങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങള്‍ രാവിലെ 7 മുതല്‍ രാത്രി 11 വരെ തുടര്‍ച്ചയായി പ്രവര്‍ത്തിക്കും. ഈ ആരോഗ്യ കേന്ദ്രങ്ങളില്‍ രാവിലെ 7 മുതല്‍ രാത്രി 10 വരെ ദന്ത സേവനങ്ങളും ലഭ്യമാകും.

അതേസമയം, അല്‍-ജുമൈലിയ ഹെല്‍ത്ത് സെന്റര്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍-ഇന്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കും. എന്നാല്‍ സൗത്ത് അല്‍ വഖ്റ, ഉം ഗുവൈലിന, അല്‍ വാബ്, അബു നഖ്ല, ഉം അല്‍ സെനീം, അല്‍ ഗുവൈരിയ, അല്‍ ദായെന്‍, ഖത്തര്‍ യൂണിവേഴ്സിറ്റി സെന്ററുകള്‍ പ്രവര്‍ത്തിക്കില്ല. അതേസമയം അല്‍ കഅബാന്‍, അല്‍ കരാന സെന്ററുകള്‍ മുതിര്‍ന്നവര്‍ക്കുള്ള അടിയന്തര കേസുകള്‍ സ്വീകരിക്കും.

അല്‍ ഗരാഫ അല്‍ റയ്യാന്‍, അല്‍ ഷഹാനിയ, അബൂബക്കര്‍ അല്‍ സിദ്ദിഖ്, റൗദത്ത് അല്‍ ഖൈല്‍, അല്‍ കഅബാന്‍, അല്‍ കരാന, അല്‍ റുവൈസ്, ഉം സലാല്‍, ലീബൈബ്, മുഐതര്‍, അല്‍ മഷാഫ്, അല്‍ സദ്ദ്, അല്‍ വാജ്ബ എന്നിങ്ങനെ 13 ആരോഗ്യ കേന്ദ്രങ്ങളില്‍ 24 മണിക്കൂറും അടിയന്തര സേവനങ്ങള്‍ ലഭിക്കും. അല്‍ റുവൈസ്, ഉം സലാല്‍, ലീബൈബ്, മുഐതര്‍, അല്‍ മഷാഫ്, അല്‍ സദ്ദ്, അല്‍ വാജ്ബ ആരോഗ്യ കേന്ദ്രങ്ങളില്‍ കുട്ടികള്‍ക്കുള്ള അടിയന്തര കേസുകള്‍ സ്വീകരിക്കും.

സ്‌പെഷ്യലൈസ്ഡ് ക്ലിനിക്കുകള്‍ രാവിലെയും വൈകുന്നേരവും മുന്‍കൂട്ടി ഷെഡ്യൂള്‍ ചെയ്ത അപ്പോയിന്റ്‌മെന്റുകള്‍ക്ക് അനുസരിച്ച് സേവനങ്ങള്‍ നല്‍കും. ലീബൈബ്, റൗദത്ത് അല്‍ ഖൈല്‍ സെന്ററുകളിലെ നേത്ര, ത്വക്ക്, ഇഎന്‍ടി ക്ലിനിക്കുകള്‍ രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 2 വരെയും വൈകുന്നേരം 4 മുതല്‍ രാത്രി 10 വരെയും പ്രവര്‍ത്തിക്കും. ലീബൈബ് ഹെല്‍ത്ത് സെന്ററില്‍ വിവാഹപൂര്‍വ മെഡിക്കല്‍ പരിശോധനാ സേവനങ്ങള്‍ രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 2 വരെ ലഭ്യമാകും. വൈകുന്നേരം, അല്‍-മഷാഫ് ഹെല്‍ത്ത് സെന്ററില്‍ 4 മുതല്‍ 10 വരെയും സേവനം ലഭ്യമാകും.

16000 എന്ന നമ്പറില്‍ കമ്മ്യൂണിറ്റി കോള്‍ സെന്റര്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. മെഡിക്കല്‍ കണ്‍സള്‍ട്ടേഷന്‍ സേവനങ്ങള്‍ ലഭിക്കും. എന്നാല്‍ മരുന്ന് വിതരണ സേവനം നാളെ ഉണ്ടായിരിക്കില്ല.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading