ഖത്തറില്‍ സ്വകാര്യ മേഖലാ ജീവനക്കാര്‍ക്കും വേതനത്തോടു കൂടിയ അവധി

labour ministry al

ദോഹ: ഖത്തറില്‍ ദേശീയ ദിനത്തോടനുബന്ധിച്ച് സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കുള്ള അവധി തൊഴില്‍ മന്ത്രാലയം അവധി പ്രഖ്യാപിച്ചു. ദേശീയ ദിനത്തോടനുബന്ധിച്ച് ഡിസംബര്‍ 18, വ്യാഴാഴ്ച രാജ്യത്ത് സ്വകാര്യ മേഖലയിലെ എല്ലാ ജീവനക്കാര്‍ക്കും ഔദ്യോഗിക ശമ്പളത്തോടുകൂടിയ പൊതു അവധിയായിരിക്കുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു.

അതേസമയം അത്യാവശ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അന്നേദിവസം ജീവനക്കാരന്‍ ജോലി ചെയ്യേണ്ടി വരികയാണെങ്കില്‍ തൊഴില്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 74 പ്രകാരമുള്ള ഓവര്‍ടൈം വ്യവസ്ഥകള്‍ ബാധകമാകുമെന്നും മന്ത്രാലയം വ്യക്തമാക്കി.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക –https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading