ഡിസംബര്‍ ഒന്നിനും രണ്ടിനും അവധി

uae national day

അബുദാബി: യുഎഇയില്‍ ദേശീയ ദിനത്തോട് അനുബന്ധിച്ച് പൊതുമേഖലയില്‍ അവധി പ്രഖ്യാപിച്ചു. യൂണിയന്‍ ദിനാഘോഷിക്കുന്നതിന്റെ ഭാഗമായി, ഡിസംബര്‍ 1, 2 തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ അവധിയായിരിക്കുമെന്ന് ഫെഡറല്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്സസ് പ്രഖ്യാപിച്ചു.

വാരന്ത്യ അവധികള്‍ കൂടി കണക്കിലെടുത്താല്‍ (ശനി-ഞായര്‍) ഗവണ്‍മെന്റ് ജീവനക്കാര്‍ക്ക് നാല് ദിവസത്തെ തുടര്‍ച്ചയായ അവധി ലഭിക്കും. എല്ലാ മന്ത്രാലയങ്ങള്‍ക്കും ഫെഡറല്‍ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. ഡിസംബര്‍ 3 ബുധനാഴ്ച പ്രവര്‍ത്തി ദിവസം പുനരാരംഭിക്കും. അതേസമയം സ്വകാര്യ മേഖലയ്ക്ക് ഇതുവരെ അവധി പ്രഖ്യാപിച്ചിട്ടില്ല.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading