ദോഹ: ഖത്തറില്‍ പെട്രോള്‍ പമ്പുകളില്‍ എത്തുന്ന വാഹനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശങ്ങളുമായി വൊഖൂദ്. മറ്റ് വാഹനങ്ങളെ യാതൊരു കാരണവശാലും ഓവര്‍ടേക്കിംഗ് ചെയ്യരുത്.
മറ്റ് വാഹനങ്ങള്‍ ക്യൂ നില്‍ക്കുമ്പോള്‍ അവരെ ഓവര്‍ടേക്ക് ചെയ്യരുത്. നിങ്ങളുടെ നിയുക്ത പാതകളില്‍ തന്നെ ഇന്ധനത്തിനായി കാത്തിരിക്കണമെന്നും വൊഖൂദ് അറിയിച്ചു. അല്ലാതെ ഓവര്‍ടേക്കിംഗ് നടത്തുകയോ, മറ്റ് വാഹനങ്ങള്‍ക്ക് തടസ്സമുണ്ടാക്കുകയോ ചെയ്യുന്നവര്‍ക്ക് ഇന്ധനം നല്‍കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. എല്ലാവര്‍ക്കും സുഗമമായ സേവനം നല്‍കുക ലക്ഷ്യമിട്ടാണ് നടപടി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
