എഞ്ചിന് തീപിടിച്ചു; എയര്‍ ഇന്ത്യ വിമാനത്തിന് അടിയന്തര ലാന്റിംഗ്

air india 2

ഡല്‍ഹി: എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി ലാന്‍ഡിംഗ് നടത്തി. ഇന്ന് രാവിലെ ഡല്‍ഹിയില്‍ നിന്ന് ഇന്‍ഡോറിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനമാണ് തിരിച്ചിറക്കിയത്. എയര്‍ ഇന്ത്യയുടെ AI 2913 എന്ന വിമാനമാണ് അടിയന്തരമായി തിരിച്ചിറക്കിയത്.

പൈലറ്റിന് തീപിടുത്ത മുന്നറിയിപ്പ് ലഭിച്ചതിനാലാണ് ലാന്റിംഗ് നടന്നത്. വിമാനത്തിന്റെ വലതുഭാഗത്തെ എഞ്ചിനില്‍ തീ പടര്‍ന്നുവെന്ന വിവരം ലഭിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് അടിയന്തര ലാന്റിംഗിനിന് തീരുമാനിക്കുകയായിരുന്നു.

അതേസമയം, വിമാനത്തില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തും. വിമാനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണ്. യാത്രക്കാരെ മറ്റൊരു വിമാനത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഈ വിമാനത്തില്‍ ഇവരെ ഇന്‍ഡോറിലെത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ പരിശോധനകള്‍ നടത്തി മാത്രമാണ് റിപ്പോര്‍ട്ട് പുറത്തുവിടുക.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading