ദോഹ: ഖത്തറില്‍ ഉപഭോക്തൃ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി കാര്‍ ഏജന്‍സികളില്‍ പരിശോധന കര്‍ശനമാക്കി വാണിജ്യ വ്യവസായ മന്ത്രാലയം. രാജ്യത്തെ കാര്‍ ഏജന്‍സികള്‍ സുതാര്യതയും ഉപഭോക്തൃ സംരക്ഷണത്തിന്റെ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് നടപടി.
സ്‌പെയര്‍ പാര്‍ട്സുകള്‍ കൃത്യമായി നല്‍കുന്നില്ലെന്ന ഉപഭോക്താക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നിരവധി കാര്‍ ഏജന്‍സികള്‍ അടച്ചുപൂട്ടിയിരുന്നു. സ്‌പെയര്‍ പാര്‍ട്സിന്റെ ലഭ്യത ഉറപ്പാക്കുന്നത് ലൈസന്‍സുള്ള കാര്‍ ഏജന്‍സികള്‍ക്ക് ഉത്തരവാദിത്വമുണ്ടെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
വാഹനങ്ങളുടെ വില, സ്‌പെയര്‍ പാര്‍ട്സുകളുടെ ചെലവുകള്‍, അറ്റകുറ്റപ്പണിയുടെ ചാര്‍ജുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള പ്രധാന വിവരങ്ങള്‍ സ്ഥാപനങ്ങളില്‍ സ്‌ക്രീനുകള്‍ പ്രദര്‍ശിപ്പിക്കണം. ‘വിശദാംശങ്ങള്‍ ചോദിക്കുകയോ തിരയുകയോ ചെയ്യാതെ തന്നെ കൃത്യമായ വിലനിര്‍ണ്ണയ വിവരങ്ങളിലേക്ക് ഉപഭോക്താക്കള്‍ക്ക് ഉടനടി ആക്സസ് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണിത്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
