യുഎസിലേക്ക് പാഴ്‌സലുകള്‍ അയക്കുന്നത് നിര്‍ത്തിവെച്ച് ഇന്ത്യാ പോസ്റ്റ്

1q 161

ഡല്‍ഹി: അമേരിക്കയിലേക്കുള്ള മിക്ക അന്താരാഷ്ട്ര തപാല്‍ സേവനങ്ങളും താത്ക്കാലികമായി നിര്‍ത്തിവെച്ച് തപാല്‍ വകുപ്പ്. ഓഗസ്റ്റ് 25 മുതല്‍ ഈ നിയന്ത്രണം നിലവില്‍ വരും. ട്രംപിന്റെ പുതിയ താരിഫ് നയത്തിന് പിന്നാലെയാണ് തീരുമാനം.

800 ഡോളര്‍ വരെ മൂല്യമുള്ള സാധനങ്ങള്‍ക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി നല്‍കിയിരുന്ന ഇളവ് ഈ ഉത്തരവിലൂടെ യുഎസ് പിന്‍വലിച്ചിരുന്നു. ഓഗസ്റ്റ് 29 മുതല്‍ യുഎസിലേക്ക് അയക്കുന്ന എല്ലാ സാധനങ്ങള്‍ക്കും അവയുടെ മൂല്യം പരിഗണിക്കാതെ തന്നെ, ഇന്റര്‍നാഷണല്‍ എമര്‍ജന്‍സി ഇക്കണോമിക് പവര്‍ ആക്ട് തീരുവ പ്രകാരമുള്ള കസ്റ്റംസ് തീരുവ ബാധകമായിരിക്കും. 100 ഡോളര്‍ വരെ വിലയുള്ള സമ്മാനങ്ങള്‍ക്ക് മാത്രമാണ് പുതിയ തീരുവയില്‍ നിന്ന് ഇളവ് നല്‍കിയിട്ടുള്ളത്.

ഈ ഉത്തരവ് പ്രകാരം യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ (സിബിപി) അംഗീകരിച്ച കാരിയറുകള്‍ക്കും അംഗീകൃത സ്ഥാപനങ്ങള്‍ക്കും ചില പുതിയ ഉത്തരവാദിത്തങ്ങളുണ്ട്. അന്താരാഷ്ട്ര തപാല്‍ തീരുവ ശേഖരിക്കുകയും കൈമാറുകയും ചെയ്യണം. ഓഗസ്റ്റ് 15 ന് സിബിപി പ്രാഥമിക മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയെങ്കിലും, അംഗീകൃത സ്ഥാപനങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങളും തീരുവ ശേഖരിക്കുന്നതിനും കൈമാറുന്നതിനുമുള്ള സംവിധാനങ്ങളും അന്തിമമായിട്ടില്ല. അതുകൊണ്ടാണ് യുഎസിലേക്കുള്ള പോസ്റ്റല്‍ സര്‍വീസുകള്‍ താത്ക്കാലികമായി നിര്‍ത്തിവയ്ക്കുന്നത്.

തപാല്‍ വകുപ്പ് ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും എത്രയും വേഗം യുഎസ്സിലേക്കുള്ള മുഴുവന്‍ തപാല്‍ സേവനങ്ങളും പുനരാരംഭിക്കാന്‍ ശ്രമിക്കുമെന്നും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അറിയിച്ചു. താല്‍ക്കാലികമായി സേവനം നിര്‍ത്തിവെച്ചതില്‍ തപാല്‍ വകുപ്പ് ഖേദം പ്രകടിപ്പിക്കുകയും എത്രയും വേഗം മുഴുവന്‍ സേവനങ്ങളും പുനഃസ്ഥാപിക്കുമെന്ന് ഉറപ്പു നല്‍കുകയും ചെയ്തു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading