കാല്‍നടയാത്രക്കാരെ ശല്യപ്പെടുത്തുകയോ പിറകെ പോകുകയോ ചെയ്താല്‍ കടകള്‍ 15 ദിവസത്തേക്ക് അടപ്പിക്കും; സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പുമായി വാണിജ്യ മന്ത്രാലയം

1q 160

ദോഹ: ഖത്തറില്‍ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പുമായി വാണിജ്യ, വ്യവസായ മന്ത്രാലയം. കാല്‍നടയാത്രക്കാരെ ശല്യപ്പെടുത്തുകയോ പിന്തുടരുകയോ ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. ഇത് രാജ്യത്തെ പബ്ലിക് കടകളെയും തെരുവ് കച്ചവടക്കാരെയും സംബന്ധിച്ച 2015 ലെ (5)ാം നമ്പര്‍ നിയമത്തിലെ (18)ാം ആര്‍ട്ടിക്കിളിന്റെ ലംഘനമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

നിയമ ലംഘനങ്ങള്‍ക്ക് 15 ദിവസത്തേക്ക് കടകള്‍ മന്ത്രാലയം അടച്ചിടും. കട ഉടമകളും നടത്തിപ്പുകാരം നിര്‍ദേശങ്ങള്‍ കര്‍ശമായി പാലിക്കണം. നിയമ ലംഘനങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. നിയമലംഘനങ്ങള്‍ക്ക് നിരവധി സ്ഥാപനങ്ങള്‍ ഇതിനോടകം മന്ത്രാലയം അടച്ചുപൂട്ടിയിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading