ദോഹ: ഖത്തര്‍ പൊതുമരാമത്ത് അതോറിറ്റിയിലെ (അഷ്ഗാല്‍) ഒരു ജീവനക്കാരനെതിരെ നിയമനടപടി. തങ്ങളുടെ ജീവനക്കാരില്‍ ഒരാളെ പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്തതായി അഷ്ഗാല്‍ അറിയിച്ചു. മാനദണ്ഡങ്ങള്‍ ലംഘിച്ചതിനാണ് നടപടി.
വകുപ്പിന്റെ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചു, ഭരണ തത്വങ്ങള്‍ തെറ്റിച്ചു എന്നീ കുറ്റങ്ങള്‍ക്കാണ് ജീവനക്കാരനെ പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് റഫര്‍ ചെയ്തത്. നിയമനടപടി അഷ്ഗാല്‍ സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചു.
‘ബാധകമായ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നതിനും ഉത്തരവാദിത്തങ്ങള്‍ കൃത്യമായി നിറവേറ്റുന്നതിനുമുള്ള അതോറിറ്റിയുടെ ശ്രമങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ് നടപടിയെന്നും അഷ്ഗാല്‍ വ്യക്തമാക്കി. അതേസമയം ഏത് ജീവനക്കാരനെതിരെയാണ് നടപടിയെന്ന് വ്യക്തമാക്കിയിട്ടില്ല.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
