ദോഹ: ഖത്തറില്‍ കോടതി നടപടികള്‍ ഡിജിറ്റലാക്കുന്നു. നിലവില്‍ സുപ്രീം ജുഡീഷ്യല്‍ കൗണ്‍സില്‍ (എസ്ജെസി) വാട്ട്സ്ആപ്പ് അധിഷ്ഠിത ജുഡീഷ്യല്‍ സേവനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഖത്തറിലും വിദേശത്തുമുള്ള എല്ലാ ഉപയോക്താക്കള്‍ക്കും മികച്ചതും വേഗതയേറിയതും കൂടുതല്‍ ആക്സസ് ചെയ്യാവുന്നതുമായ നീതി ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്.
റോബോട്ടിക് പ്രോസസ് ഓട്ടോമേഷന്‍ (ആര്‍പിഎ) സാങ്കേതികവിദ്യകളില്‍ പ്രവര്‍ത്തിക്കുന്ന രീതിയാണ് ഉപയോഗിച്ചിട്ടുള്ളത്. ഒരു ‘വെര്‍ച്വല്‍ ജീവനക്കാരന്‍’ പിന്തുണയ്ക്കുന്ന വാട്ട്സ്ആപ്പ് വഴി ഡിജിറ്റല്‍ സേവനങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാകും.
44597777 എന്ന വാട്ട്സ്ആപ്പ് നമ്പറിലൂടെയാണ് സേവനങ്ങള്‍ ലഭിക്കുന്നത്. മറ്റ് കോടതി പോര്‍ട്ടലുകളിലോ ആപ്പുകളിലോ രജിസ്‌ട്രേഷന്‍ ആവശ്യമില്ലാതെ ഈ വാട്‌സ്ആപ്പിലൂടെ കോടതി നടപടികള്‍ അറിയാന്‍ കഴിയും എന്നതാണ് പ്രധാന സവിശേഷത. ഉപയോക്താവിന്റെ രാജ്യത്തെ അഡ്രസ്സുമായി ബന്ധിപ്പിച്ച ഫോണ്‍ നമ്പര്‍ ഉപയോഗിച്ച്, സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കി വാട്‌സ്ആപ്പിലൂടെ കാര്യങ്ങള്‍ അറിയാം.
മെമ്മോകള്‍ ഫയല്‍ ചെയ്യാം, കേസ് സ്റ്റാറ്റസുകള്‍ പരിശോധിക്കുക, വിധികളുടെയും ഹിയറിംഗ് സംഗ്രഹങ്ങളുടെയും പകര്‍പ്പുകള്‍ നേടുക, വരാനിരിക്കുന്ന ഹിയറിംഗ് തീയതികള്‍ കണ്ടെത്തുക തുടങ്ങിയ സേവനങ്ങള്‍ ആക്സസ് ചെയ്യാന്‍ കഴിയും. കേസ് വിശദാംശങ്ങള്‍ അറിയാനും അടുത്ത ഹിയറിംഗ് ഷെഡ്യൂളുകള്‍ മനസിലാക്കാനും സമര്‍പ്പിച്ചതോ തീര്‍പ്പുകല്‍പ്പിക്കാത്തതോ ആയ മെമ്മോകള്‍ എന്നിവയുള്‍പ്പെടെയുള്ള അവരുടെ നിയമ നടപടികളുടെ സമഗ്രമായ വിവരങ്ങള്‍ അറിയാനും ഇനി വാട്‌സ്ആപ്പിലൂടെ സാധിക്കും. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള രാജ്യത്തെ നിക്ഷേപകര്‍ക്കും സേവനം ഉപയോഗിക്കാം.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
