തിരുവനന്തപുരം: നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കി വരുന്ന സാന്ത്വന ധനസഹായ പദ്ധതിയുടെ അദാലത്ത് വിവിധ ജില്ലകളില്‍ നടക്കും. ജൂലൈ 21 ന് കോഴിക്കോട് കൊയിലാണ്ടിയിലെ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 3 വരെ നടക്കും. ജൂലൈ 26 ന് കണ്ണൂര്‍ തലശ്ശേരിയില്‍ താലുക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളിലും ജൂലൈ 19 ന് കാസര്‍ഗോഡ് ഉദുമ ടൗണിലുള്ള സ്റ്റാര്‍ കോംപ്ലക്‌സ് ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസി സൊസൈറ്റി ഹാളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 3 വരെയും അദാലത്ത് നടക്കും.
മുന്‍കൂട്ടി അപേക്ഷിക്കുന്നവര്‍ക്ക് മാത്രമായിരിക്കും അദാലത്തില്‍ പ്രവേശനം. താല്പര്യമുളളവര്‍ http://www.norkaroots.org വെബ്ബ്‌സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷിക്കാം. കൊയിലാണ്ടിയില്‍ നടക്കുന്ന അദാലത്തില്‍ ജൂലൈ 19 ന് മുന്‍പായി അപേക്ഷ നല്‍കണം. ഉദുമയില്‍ നടക്കുന്ന അദാലത്തില്‍ പങ്കെടുക്കാന്‍ ജൂലൈ 17 ന് മുന്‍പായും തലശ്ശേരിയില്‍ നടക്കുന്ന അദാലത്തില്‍ ജൂലൈ 24 ന് മുന്‍പായും അപേക്ഷിക്കണമെന്നും അപേക്ഷിക്കണമെന്ന് നോര്‍ക്ക റൂട്ട്‌സ് അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് +91-7012609608, 0495-2304882/85 എന്നീ നമ്പറുകളില്‍ (പ്രവൃത്തി ദിനങ്ങളില്‍, ഓഫീസ് സമയത്ത്) ബന്ധപ്പെടാം. മുന്‍പ് അപേക്ഷ നല്‍കിയവരും, നിരസിക്കപ്പെട്ടവരും വീണ്ടും അപേക്ഷിക്കേണ്ടതില്ല. ഒരാള്‍ക്ക് ഒറ്റ സ്‌കീം പ്രകാരം മാത്രമേ സഹായം അനുവദിക്കൂ. അപേക്ഷ സമര്‍പ്പിക്കുമ്പോഴും, ധനസഹായം സ്വീകരിക്കുമ്പോഴും അപേക്ഷകന്‍ വിദേശത്തായിരിക്കാന്‍ പാടില്ല.
മരണാനന്തര ധനസഹായമായി ആശ്രിതര്‍ക്ക് പരമാവധി ഒരു ലക്ഷം രൂപ വരെയും, ചികിത്സാ സഹായമായി പരമാവധി 50,000 രൂപയും, മകളുടെ വിവാഹത്തിന് പരമാവധി 15,000 രൂപയും അംഗപരിമിത പരിഹാര ഉപകരണങ്ങള്‍ക്ക് (കൃത്രിമ കാല്‍, ഊന്നുവടി, വീല്‍ചെയര്‍) പരമാവധി 10,000 രൂപയും പദ്ധതി പ്രകാരം ലഭ്യമാണ്. വാര്‍ഷിക വരുമാനം ഒന്നരലക്ഷം രൂപയില്‍ താഴെയുളളവര്‍ക്കാണ് പദ്ധതി പ്രകാരം അപേക്ഷിക്കാന്‍ കഴിയുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
