ദോഹ: ഖത്തറില്‍ സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കിയതായി എലോണ്‍ മസ്‌ക് പ്രഖ്യാപിച്ചു. സ്‌പേസ് എക്‌സ് വികസിപ്പിച്ചെടുത്ത സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനമാണ് സ്റ്റാര്‍ലിങ്ക്. ഇപ്പോള്‍ ഖത്തറിലുടനീളം സ്റ്റാര്‍ലിങ്ക് പ്രവര്‍ത്തനക്ഷമമായതായി തന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെ എലോണ്‍ മസ്‌ക് നേരിട്ട് പ്രഖ്യാപിക്കുകയായിരുന്നു.
ഇതോടെ സ്റ്റാര്‍ലിങ്കിന്റെ ഇന്റര്‍നെറ്റ് ലഭിക്കുന്ന മിഡില്‍ ഈസ്റ്റിലെ ആദ്യത്തെ രാജ്യങ്ങളിലൊന്നായി ഖത്തര്‍ മാറി. നേരത്തെ ഖത്തര്‍ എയര്‍വേയ്സില്‍ സ്റ്റാര്‍ലിങ്ക് ഉപയോഗം ആരംഭിച്ചിരുന്നു. തിരഞ്ഞെടുത്ത വിമാനങ്ങളില്‍ യാത്രക്കാര്‍ക്ക് സൗജന്യവും അതിവേഗവുമായ വൈ-ഫൈ ലഭ്യമാകും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
