പല്ലിലെ അഴുക്ക് നീക്കാനെത്തിയ സ്ത്രീയുടെ കവിള്‍ തുളച്ച് ഇന്ത്യന്‍ വംശജനായ ദന്ത ഡോക്ടര്‍

1q 1

ഓക്ക്‌ലന്‍ഡ്: പല്ലിലെ അഴുക്ക് നീക്കുന്നതിനിടെ സ്ത്രീയുടെ കവിള്‍ എയര്‍ഫ്‌ലോ പോളിഷര്‍ ഉപയോഗിച്ച് തുളച്ച് ഇന്ത്യന്‍ വംശജനായ ഡോക്ടര്‍. ചികിത്സയ്ക്ക് മുന്‍പ് രോഗിയില്‍ നിന്ന് ആവശ്യമായ സമ്മത പത്രം വാങ്ങിയില്ലെന്നും പരാതിയുണ്ട്. ഇന്ത്യന്‍ വംശജനായ ദന്ത ഡോക്ട ഭരത് രാജാ സുബ്രമണി എന്ന ബാരിക്ക് എതിരെയാണ് ഗുരുതരമായ ആരോപണങ്ങളുള്ളത്.

ഒക്ടോബര്‍ 2017നും ഒക്ടോബര്‍ 2018നും ഇടയിലായി 11 രോഗികളുടെ ചികിത്സയുമായി ബന്ധപ്പെട്ട് 39 കുറ്റങ്ങളാണ് ന്യൂസിലാന്‍ഡില്‍ ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ക്കെതിരെ ആരോപിക്കപ്പെട്ടിട്ടുള്ളത്. ഡോക്ടര്‍ക്കെതിരെയുള്ള കുറ്റങ്ങള്‍ തെളിവുകള്‍ സഹിതം ബോധ്യപ്പെട്ടതായി ഹെല്‍ത്ത് ആന്‍ഡ് ഡിസബിലിറ്റി കമ്മീഷണര്‍ കഴിഞ്ഞ ദിവസം വിശമാക്കി. 2023ല്‍ ട്രൈബ്യൂണല്‍ 12,839,305 രൂപ പിഴയും മൂന്ന് വര്‍ഷത്തേക്ക് ഭരത് രാജാ സുബ്രമണിയുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുകയും ചെയ്തിരുന്നു.

അമിതമായി പണം വാങ്ങിയതും അനാവശ്യമായ ചികിത്സ നല്‍കിയെന്നതും അടക്കമുള്ള കുറ്റങ്ങളാണ് നിലവില്‍ ഭരത് രാജാ സുബ്രമണിക്കെതിരെ തെളിഞ്ഞത്. പല്ല് വൃത്തിയാക്കാനെത്തിയ സ്ത്രീയുടെ കവിള്‍ ഭരത് രാജാ സുബ്രമണി എയര്‍ഫ്‌ലോ പോളിഷര്‍ ഉപയോഗിച്ച് തുളച്ചതായാണ് തിങ്കളാഴ്ച പുറത്തുവന്ന പ്രസ്താവനയില്‍ ഡെപ്യൂട്ടി ഹെല്‍ത്ത് ആന്‍ഡ് ഡിസബിലിറ്റി കമ്മീഷണര്‍ വനീസ് കാള്‍ഡ്വെല്‍ വിശദമാക്കിയത്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading