ഡല്‍ഹി: ഡല്‍ഹി-വിയന്ന എയര്‍ ഇന്ത്യ വിമാനം പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ 900 അടി താഴ്ചയിലേക്ക് വീണു. അന്വേഷണ വിധമായി പൈലറ്റുമാരെ മാറ്റി നിര്‍ത്തിയതായി എയര്‍ ഇന്ത്യ അറിയിച്ചു.
കഴിഞ്ഞ ജൂണ്‍ 14 നായിരുന്നു സംഭവം. ബോയിംഗ് 777 വിമാനമായ AI-187, ജൂണ്‍ 14 ന് പുലര്‍ച്ചെ 2.56 നാണ് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര (IGI) വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ടത്. അഹമ്മദാബാദില്‍ നടന്ന വിമാനാപകടത്തിന് രണ്ട് ദിവസത്തിന് ശേഷമാണ് എയര്‍ ഇന്ത്യയുടെ ഡല്‍ഹി-വിയന്ന വിമാനവും അപകടത്തില്‍പ്പെട്ടത്.
അപകടത്തില്‍ നിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. താഴ്ചയിലേക്ക് വീണതിന് പിന്നാലെ നിയന്ത്രണം വീണ്ടെടുത്ത് സുരക്ഷിതമായി വിമാനം പറന്നു. ഒമ്പത് മണിക്കൂറും എട്ട് മിനിറ്റും നീണ്ട പറക്കലിന് ശേഷം വിയന്നയില്‍ സുരക്ഷിതമായി ഇറങ്ങി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
