വൈകീട്ട് 6 മുതൽ രാത്രി 10 വരെ ഉപയോഗിച്ചാൽ വൈദ്യുതി ബില്ല് കൂടുമോ? കെഎസ്ഇബി പറയുന്നു

InShot 20250627 105406765

തിരുവനന്തപുരംടിഒഡി ബില്ലിങ്ങിൽ വൈകീട്ട് ആറു മുതൽ രാത്രി 10 വരെ വൈദ്യുതി നിരക്കിൽ 3 ഇരട്ടി വര്‍ധനയെന്നത് വ്യാജ പ്രചാരണമെന്ന് കെഎസ്ഇബി. ഈ സമയത്ത് 25 ശതമാനം കൂടുതൽ നിരക്കാണ് ഈടാക്കുന്നത്. രാവിലെ ആറു മുതൽ വൈകുന്നേരം ആറു വരെ നിരക്കിൽ പത്തു ശതമാനം കുറവ് നൽകും. രാത്രി പത്തു മുതൽ രാവിലെ ആറു വരെ സാധാരണ നിരക്ക് ഈടാക്കും. 

പ്രതിമാസം 250 ലധികം യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും ഹൈടെൻഷൻ, എക്സ്ട്രാ ഹൈ ടെൻഷൻ, 20 കിലോ വാട്ടിന് മുകളിൽ കണക്ടഡ് ലോഡുള്ള ലോ ടെൻഷൻ വ്യവസായിക ഉപഭോക്താക്കള്‍ക്കുമാണ് ടൈം ഓഫ് ഡേ ബില്ലിങ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. പമ്പ് സെറ്റ് ,ഇസ്തിരപ്പെട്ടി ,ഹീറ്റര്‍, മിക്സി ,ഗ്രൈൻഡര്‍ എന്നിവയുടെ ഉപയോഗം പകൽ സമയത്തേയ്ക്ക് മാറ്റിയാൽ 35 ശതമാനം വരെ പണം ലാഭിക്കാമെന്നും കെഎസ്ഇബി അറിയിച്ചു.
എല്ലാ വിഭാഗം ഹൈ ടെൻഷൻ, എക്സ്ട്രാ ഹൈ ടെൻഷൻ ഉപഭോക്താക്കൾക്കും 20 കിലോവാട്ടിനു മുകളിൽ കണക്റ്റഡ് ലോഡുള്ള ലോ ടെൻഷൻ വ്യാവസായിക ഉപഭോക്താക്കൾക്കും പ്രതിമാസം 250 യൂണിറ്റിലധികം വൈദ്യുതി ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്‌താക്കൾക്കും ആണ് നിലവിൽ TOD അഥവ ടൈം ഓഫ് ഡേ ബില്ലിംഗ് ഏർപ്പെടുത്തിയിട്ടുള്ളത് .


എല്ലാ വിഭാഗം ഹൈ ടെൻഷൻ, എക്സ്ട്രാ ഹൈ ടെൻഷൻ ഉപഭോക്താക്കൾക്കും 20 കിലോവാട്ടിനു മുകളിൽ കണക്റ്റഡ് ലോഡുള്ള ലോ ടെൻഷൻ വ്യാവസായിക ഉപഭോക്താക്കൾക്കും പ്രതിമാസം 250 യൂണിറ്റിലധികം വൈദ്യുതി ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്‌താക്കൾക്കും ആണ് നിലവിൽ TOD അഥവ ടൈം ഓഫ് ഡേ ബില്ലിംഗ് ഏർപ്പെടുത്തിയിട്ടുള്ളത്.

ദിവസത്തെ T1, T2, T3 എന്നിങ്ങനെ മൂന്ന് ടൈം സോണുകളായി തിരിച്ചാണ് ഈ വിഭാഗങ്ങളിൽ വരുന്ന ഉപഭോക്താക്കൾക്ക് ബില്ലിംഗ് ചെയ്യുന്നത്.

പ്രതിമാസം 250 യൂണിറ്റിലധികം വൈദ്യുതി ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് താഴെപ്പറയുന്ന പ്രകാരമാണ് ബിൽ ചെയ്യുക.

T 1 – രാവിലെ 6 മുതൽ വൈകുന്നേരം 6 വരെയുള്ള 12 മണിക്കൂർ സമയത്ത് താരിഫ് നിരക്കിനെക്കാൾ 10% കുറവ് നിരക്കായിരിക്കും ഈടാക്കുക. T2 – വൈകുന്നേരം 6 മുതൽ രാത്രി 10 വരെ 4 മണിക്കൂർ സമയം താരിഫ് നിരക്കിനെക്കാൾ 25% കൂടുതൽ നിരക്ക് നൽകേണ്ടിവരും. T3 – രാത്രി 10 മുതൽ രാവിലെ 6 വരെയുള്ള 8 മണിക്കൂർ സമയത്ത് അതത് താരിഫ് നിരക്കിൽത്തന്നെ വൈദ്യുതി ഉപയോഗിക്കാം.

ഗാർഹിക ഉപഭോക്താക്കൾ ഉയർന്ന വൈദ്യുതി ആവശ്യകതയുള്ള പമ്പ് സെറ്റ്, ഇസ്തിരിപ്പെട്ടി, വാട്ടർ ഹീറ്റർ, മിക്സി, ഗ്രൈൻഡർ തുടങ്ങിയവയുടെ ഉപയോഗം പകൽ സമയത്തേക്ക് മാറ്റിയാൽ 35% വരെ പണം ലാഭിക്കാൻ കഴിയുമെന്ന് സാരം. മറ്റ് പ്രചാരണങ്ങൾ വസ്തുതാവിരുദ്ധമാണെന്നും കെഎസ്ഇബി അറിയിച്ചു.

കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading