ദോഹ: ഖത്തറില്‍ ജൂണ്‍ 23, തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്ത എല്ലാ ഗതാഗത നിയമലംഘന പിഴകളും ഒഴിവാക്കാന്‍ തീരുമാനം. ഖത്തര്‍ ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
‘ജൂണ്‍ 23 തിങ്കളാഴ്ച രാജ്യത്ത് നടന്ന അസാധാരണ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍, ഡ്രൈവര്‍മാര്‍ക്ക് ആ ദിവസം രേഖപ്പെടുത്തിയ എല്ലാ ഗതാഗത നിയമലംഘനങ്ങളില്‍ നിന്നും ഇളവ് നല്‍കും’ – ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു.
പൊതുജനങ്ങള്‍ക്ക് ഈ ദിവസം വേഗത്തില്‍ കാര്യങ്ങള്‍ ചെയ്യേണ്ടിവന്ന സാഹചര്യത്തിലാണ് ഇളവ് അനുവദിച്ചത്. നിര്‍ദ്ദിഷ്ട ദിവസം നടത്തിയ നിയമലംഘനങ്ങള്‍ക്ക് മാത്രമാണ് ഫൈന്‍ ഇളവ് അനുവദിക്കുന്നത്. ജൂണ്‍ 23,തിങ്കളാഴ്ച വൈകിട്ടാണ് ഖത്തറിലെ യുഎസ് വ്യോമതാവളം ലക്ഷ്യമിട്ട് ഇറാന്‍ ആക്രമണം നടത്തിയത്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
