വാഷിംഗ്ടണ്‍: ഹമാസിനെ പിന്തുണച്ചതിന്റെ പേരില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ വിസ യുഎസ് റദ്ദാക്കി. കൊളംബിയ സര്‍വകലാശാലയിലെ പിഎച്ച്ഡി വിദ്യാര്‍ത്ഥിനിയായിരുന്ന രഞ്ജിനി ശ്രീനിവാസന്റെ വിസയാണ് റദ്ദാക്കിയത്. വിസ റദ്ദാക്കിയതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി ഇന്ത്യയിലേക്ക് മടങ്ങി.
മാര്‍ച്ച് അഞ്ചിനാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് രഞ്ജിനിയുടെ വിസ റദ്ദാക്കിയത്. അതേസമയം സുരക്ഷാ കാരണങ്ങളാലാണ് വിസ റദ്ദാക്കിയതെന്നാണ് റിപ്പോര്‍ട്ട്. മാര്‍ച്ച് 11ന് യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ഹോം ആപ്പ് ഉപയോഗിച്ച് രഞ്ജനി രാജ്യം വിട്ടുവെന്ന് ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോയെം പറഞ്ഞു
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
