അബുദാബി: യുഎഇയില്‍ ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാനുള്ള കുറഞ്ഞ പ്രായം 17 വയസ്സായി. നിയമം ഈ മാസം 29ന് പ്രാബല്യത്തില്‍ വരും. നിയമം പ്രാബല്യത്തികുന്നതോടെ രാജ്യത്ത് 17 വയസ്സ് തികഞ്ഞവര്‍ക്ക് ഡ്രൈവിങ് ലൈസന്‍സിനായി രജിസ്റ്റര്‍ ചെയ്യാം. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് യുഎഇ സര്‍ക്കാര്‍ പുതിയ നിയമം പ്രഖ്യാപിച്ചത്.
കാറുകള്‍ക്കും ചെറു വാഹനങ്ങള്‍ക്കും ലൈസന്‍സ് നേടുന്നതിനുള്ള ഏറ്റവും കുറഞ്ഞ പ്രായമാണ് 18 ല്‍ നിന്ന് 17 ആയി കുറച്ചത്. നിലവിലുള്ള നിയമമനുസരിച്ച്, പതിനേഴര വയസ്സുള്ളവര്‍ക്കും ലൈസന്‍സിനായി രജിസ്റ്റര്‍ ചെയ്യാം. അവര്‍ക്ക് ഡ്രൈവിങ് പഠിക്കാനും ടെസ്റ്റ് വിജയിക്കാനും കഴിയും. എന്നാല്‍ അപേക്ഷകന് 18 വയസ്സ് തികയുമ്പോള്‍ മാത്രമേ ലൈസന്‍സ് ലഭിക്കുകയുള്ളു. ഇതിനാണ് മാറ്റമുണ്ടായിരിക്കുന്നത്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
