ഉംറ വീസക്കാർക്ക് വാക്‌സിനേഷൻ നിർബന്ധം

makkah 2

മക്ക: ഉംറ വീസക്കാർ നിർബന്ധമായും വാക്‌സിനേഷൻ എടുക്കണമെന്ന് സൗദി സിവിൽ എവിയേഷൻ അറിയിച്ചു. ഇത് സംബന്ധിച്ച് സ്വകാര്യ വിമാന കമ്പനികൾ ഉൾപ്പെടെ സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിൽ സർവീസ് നടത്തുന്ന എല്ലാ കമ്പനികൾക്കും ജനറൽ അതോറിറ്റി ഓഫ് സിവിൽ എവിയേഷൻ (ഗാക) സർക്കുലർ അയച്ചു.

ഉംറ വീസയുള്ളവർ, അല്ലെങ്കിൽ വീസയുടെ തരം പരിഗണിക്കാതെ ഉംറ ചെയ്യാൻ ഉദ്ദേശിക്കുന്നവർ, ആവശ്യമായ വാക്‌സിനേഷൻ സ്വീകരിച്ചിട്ടുണ്ടെന്ന് വിമാന കമ്പനികൾ ഉറപ്പ് വരുത്തണമെന്നാണ് സർക്കുലർ. ആവശ്യമായ മുഴുവൻ വാക്‌സീനുകളും യാത്രക്കാർ സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്താൻ ആരോഗ്യ മന്ത്രാലയ വെബ്സൈറ്റിൽ പരസ്യപ്പെടുത്തിയിട്ടുള്ള ആരോഗ്യ വ്യവസ്ഥകൾ പാലിക്കണമെന്നും ഉംറ വീസയിൽ സൗദിയിലേക്ക് വരുന്ന യാത്രക്കാരെയും ഉംറ നിർവഹിക്കാൻ ആഗ്രഹിച്ച് മറ്റു വീസകളിൽ സൗദിയിലേക്ക് വരുന്നവരെയും വിമാന കമ്പനികളും നിർബന്ധമായും അറിയിക്കണമെന്നും അതോറിറ്റി സർക്കുലറിൽ വ്യക്തമാക്കുന്നു.

കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

  • ഗള്‍ഫ് രാജ്യങ്ങള്‍ വീണ്ടും യുദ്ധഭീതിയില്‍; ഭീഷണിയുമായി ട്രംപ്

  • അബ്ദുൽ റഹീം നാട്ടിലെത്തി

  • അബ്ദുല്‍ റഹീം ജയില്‍ മോചിതനായി

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading