ദോഹ: ഖത്തറിൽ വരാന്ത്യത്തിൽ ശക്തമായ തണുത്ത കാറ്റിനും മൂടൽമഞ്ഞിനും സാധ്യത. ജനുവരി 9 വ്യാഴാഴ്ച മുതൽ 2025 ജനുവരി 11 ശനിയാഴ്ച വരെ ഖത്തറിലുടനീളം അസ്ഥിരമായ കാലാവസ്ഥയായിരിക്കുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മൂന്ന് ദിവസം , ശക്തമായ കാറ്റും ഉയർന്ന തിരമാലകളും ഉണ്ടാകും. താപനില വളരെ കുറവായിരിക്കുമെന്നാണ് പ്രവചനം.
ജനുവരി 9 വ്യാഴാഴ്ച, കടൽത്തീരത്ത് ശക്തമായ കാറ്റും ഇടിമിന്നലോടുകൂടിയ മഴയും കാണും. താപനില 16 മുതൽ 21 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും. വടക്കുപടിഞ്ഞാറൻ കാറ്റ് 25 നോട്ട് വരെ വേഗത്തിൽ വീശാൻ സാധ്യതയുണ്ട്. കടൽത്തീരത്ത് ശക്തമായ കാറ്റും ഉയർന്ന തിരമാലകളും പകൽ നേരത്ത് തന്നെ നിലനിൽക്കുമെങ്കിലും, ജനുവരി 10 വെള്ളിയാഴ്ച സ്ഥിതിഗതികൾ അല്പം മെച്ചപ്പെടുമെന്നാണ് പ്രവചനം.
കോടമഞ്ഞും മൂടൽമഞ്ഞും കാരണം രാവിലെ തിരശ്ചീനമായ ദൃശ്യപരത കുറവായിരിക്കും.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
