അബുദാബി: യുഎഇയിൽ വിദ്വേഷ പ്രസംഗം നടത്തുന്നവർക്കെതിരെ നടപടി കടുപ്പിക്കുന്നു. വിദ്വേഷ പ്രസംഗത്തിന് ഒരു വർഷം തടവോ 5 ലക്ഷം ദിർഹം (1.16 കോടി രൂപ) മുതൽ 10 ലക്ഷം ദിർഹം (2.33 കോടി രൂപ) വരെ പിഴയോ ശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന്റെ മുന്നറിയിപ്പ് നൽകി.
മതത്തിനും സംസ്കാരത്തിനും എതിരെ സമൂഹമാധ്യമങ്ങളിലും മറ്റും ഇത്തരം പോസ്റ്റുകൾ പാടില്ല. ഇതും നിയമലംഘനമാണ്. ജോലി ഒഴിവുകളുടെ പരസ്യങ്ങളിലും ജാതിയോ മതമോ ലിംഗമോ പരാമർശിക്കരുതെന്നും പബ്ലിക് പ്രോസിക്യൂഷൻ ഓർമിപ്പിച്ചു.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
